മുഖ്യമന്ത്രിയുടെ ‘അജ്ഞാത സ്പോൺസർ’; വേറിട്ട പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

കാസർകോട്: മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസറെ തേടി വേറിട്ട പ്രതിഷേധ കാമ്പെയിനുമായി ഡി.വൈ.എഫ്.ഐ. ജില്ലയിലെ വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിലാണ് ‘മുഖം വരയ്ക്കാം സമ്മാനം നേടാം’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.ചെറുവത്തൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ജില്ലാ പ്രസിഡന്റ് എം.വി. രതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. സജേഷ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് രവീന്ദ്രൻ സംസാരിച്ചു.കുറ്റിക്കോൽ ടൗണിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ദർശന ജയപുരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശിവൻ ചുരിക്കോട് അധ്യക്ഷനായി. നീലേശ്വരത്ത് സംസ്ഥാന കമ്മിറ്റി അംഗം വി. ഗിരീഷ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി. അഖിലേഷ് അധ്യക്ഷത വഹിച്ചു.

പനത്തടി ബ്ലോക്ക് കമ്മിറ്റിയുടെ പ്രതിഷേധം ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. ഉദുമ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി. വൈശാഖ് ഉദ്ഘാടനം ചെയ്തു; ബ്ലോക്ക് പ്രസിഡന്റ് സുനിൽ പെരുമ്പള അധ്യക്ഷത വഹിച്ചു.

കാഞ്ഞങ്ങാട് ജില്ലാ ജോയിന്റ് സെക്രട്ടറി കെ. കനേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് യതീഷ് വാരിക്കാട്ട് അധ്യക്ഷനായി. കാസർകോട് ജില്ലാ ജോയിന്റ് സെക്രട്ടറി സാബിദ് ചെറൂഗോളി ഉദ്ഘാടനം ചെയ്തു; ബ്ലോക്ക് പ്രസിഡന്റ് ദീക്ഷിത ചെന്നിക്കര അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരത്ത് നടന്ന പ്രതിഷേധ പരിപാടി ജില്ലാ ജോയിന്റ് സെക്രട്ടറി സാബിദ് ചെറൂഗോളി ഉദ്ഘാടനം ചെയ്യുകയും മഹേഷ് അധ്യക്ഷത വഹിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *