ജില്ലാപഞ്ചായത്ത് വാര്‍ഡ് വിഭജനം : ഡീലിമിറ്റേഷൻ കമ്മീഷൻ ഹീയറിങ് ജൂലൈ 31 ന്

തിരുവനന്തപുരം:
സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്ത് വാര്‍ഡ് വിഭജന കരട് നിർദ്ദേശങ്ങൾ സംബന്ധിച്ച് പരാതി സമർപ്പിച്ചിട്ടുള്ളവരെ തിരുവനന്തപുരം തൈയ്ക്കാട് പി.ഡബ്ള്യൂ.ഡി റെസ്റ്റ്ഹൗസിൽ ജൂലൈ 31 ന് ഡീലിമിറ്റേഷൻ കമ്മീഷൻ നേരിൽ കേൾക്കും.ജൂലൈ 31 ന് രാവിലെ 9.30 ന് തൃശൂർ,പാലക്കാട്, മലപ്പുുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പരാതിക്കാരെയും, രാവിലെ 11 ന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുുഴ,കോട്ടയം, ഇടുക്കി,എറണാകുളം ജില്ലകളിലുള്ളവരെയുമാണ് കമ്മീഷൻ നേരിൽ കേൾക്കുന്നത്.
ജില്ലാപഞ്ചായത്ത് കരട് വിഭജന നിർദ്ദേശങ്ങളിൻമേൽ നിശ്ചിത സമയപരിധിക്ക് മുൻപായി ഡീലിമിറ്റേഷൻ കമ്മീഷനോ, ജില്ലാകളക്ടർക്കോ പരാതി സമർപ്പിച്ചിട്ടുള്ളവർ മാത്രം ഹീയറിംഗിന് ഹാജരായാൽ മതിയാകും.മാസ് പെറ്റീഷൻ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധി മാത്രം ഹീയറിംഗിൽ പങ്കെടുത്താൽ മതിയാകും.

14 ജില്ലകളിലായി ആകെ 131 പരാതികളാണ് ലഭിച്ചത്. കൊല്ലം ജില്ലയിൽ നിന്നും പരാതികളൊന്നും തന്നെ ലഭിച്ചിട്ടില്ല. പരാതികളുടെ എണ്ണം ജില്ലാടിസ്ഥാനത്തിൽ ചുവടെ ചേർക്കുന്നു.
തിരുവനന്തപുരം-3
കൊല്ലം -0
പത്തനംതിട്ട-12
ആലപ്പുുഴ -28
കോട്ടയം -12
ഇടുക്കി -4
എറണാകുളം -5
തൃശൂർ -12
പാലക്കാട് -5
മലപ്പുുറം -18
കോഴിക്കോട് -12
വയനാട് -4
കണ്ണൂർ -5
കാസർകോട് -11
ആകെ
131.

Leave a Reply

Your email address will not be published. Required fields are marked *