നാടക് കാസര്‍കോട് മേഖല അനുമോദനവും നാടകാവതരണവും നടത്തി

പെരുമ്പള :നാടക് കാസര്‍കോട് മേഖല കമ്മിറ്റി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച എസ്. വി. അശോകന്‍,രാജ്കുമാര്‍ മൈലൂല,സലിം സന്ദേശം, പ്രശോഭ് ബാലന്‍, കണ്ണാലയും നാരായണന്‍, അര്‍ഷാദ് ഹനീഫ്, എന്നിവരെ ആദരിച്ചു.
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ഉണ്ണികൃഷ്ണന്‍ അണിഞ്ഞ പരിപാടി ഉദ്ഘാടനം ചെയ്തു.നാടക് ജില്ലാ വൈസ് പ്രസിഡന്റ് രവി പട്ടേന ഉപഹാര സമർപ്പണം നടത്തി.മേഖല പ്രസിഡന്റ് അനിത രാജ് അധ്യക്ഷത വഹിച്ചു.നാടക് ജില്ലാ സെക്രട്ടറി റഫീഖ് മണിയങ്ങാനം,
ജില്ലാക്കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണന്‍ വാണിയംപാറ,ഹരിദാസ് കുണ്ടംകുഴി എന്നിവര്‍ സംസാരിച്ചു.ചടങ്ങിന് മേഖല സെക്രട്ടറി ഉദയന്‍ കാടകം സ്വാഗതവും ട്രഷറര്‍ രാജേഷ് ബേനൂർ നന്ദിയും പറഞ്ഞു.തുടര്‍ന്ന് ഗോപി കുറ്റിക്കോൽ രചനയും റഫീഖ് മണിയങ്ങാനം സംവിധാനവും നിര്‍വഹിച്ച് നാടക് കാസര്‍കോട് മേഖല വനിതാ അംഗങ്ങളുടെ നാടകം ‘നുജൂദ് ‘അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *