വായനാ വെളിച്ചംപുസ്തക ചർച്ച നടന്നു

തൃക്കരിപ്പൂർ :ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ദീപാ നിശാന്തിൻ്റെ “കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ ” എന്ന പുസ്തക ചർച്ച നടന്നു. ഇളംമ്പച്ചി ഗുരു ചന്തുപ്പണിക്കർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ്റ്റു വിദ്യാർത്ഥിനിയായ നയന എം.വിയാണ് പുസ്തക പരിചയം നടത്തിയത് സമകാലികമായി ഒരു പെൺകുട്ടി അവരുടെ കൗമാരകാലഘട്ടത്തിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളും അവതരണം ചെയ്ത ഓർമ്മകളുമാണ് ഈ പുസ്തകത്തിലൂടെ തുറന്ന് കാട്ടുന്നതെന്ന് പുസ്തകം പരിചയപ്പെട്ടു ത്തിക്കൊണ്ട് നയന എം.വി പറഞ്ഞു. ചടങ്ങിൽ ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗം സി. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ യുവത കൺവീനർ ബിനേഷ് വിത്തൻ സ്വാഗതവും സജീവൻ എം.പി നന്ദിയും പ്രകാശിപ്പിച്ചു. നിവ്യ.ടി, സനൂപ്, നിവ്യ.ടി എം,നമുത പി.കെ, ലൈബ്രേറിയ നന്ദന പി.കെ എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *