തൃക്കരിപ്പൂർ:ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയം യുവതയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായ എ.പി.ജെ അബ്ദുൾ കലാമിൻ്റെ 10-ാം ചരമവാർഷിക ദിനമായ ജൂലൈ 27 ന് അനുസ്മരണ പരിപാടിയും അദ്ദേഹത്തിൻ്റെ ആത്മകഥയായ അഗ്നി ചിറകുകൾ എന്ന പുസ്തക പരിചയവും നടന്നു. ചടങ്ങിൽ ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയം യുവത പ്രസിഡണ്ട് സജീവൻ എം.പി അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലസെക്രട്ടറിയും ഹോസ്ദുർഗ്ഗ് താലൂക്ക് കൗൺസിൽ അംഗവുമായ പി. രാജഗോപാലൻ എ.പി.ജെ അബ്ദുൾ കലാം അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട് ടി.തമ്പാൻ, ഹോസ്ദുർഗ് താലൂക്ക് മുൻ ലൈബ്രറി കൗൺസിൽ അംഗം പി. സദാനന്ദൻ, ഹോസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സന്തോഷ് കുമാർ ചാലിൽ , ഗ്രന്ഥശാല ജോയിൻ്റ് സെക്രട്ടറി കെ.വി രാമകൃഷ്ണൻ, വൈസ് പ്രസിഡണ്ട് മധുസൂദനൻ വി.എം, വനിതവേദി പ്രസിഡണ്ട് ടി.ടി.തമ്പായി, ബാലവേദി പ്രസിഡണ്ട്
നയന എം.വി , ലൈബ്രേറിയ,നന്ദന പി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു. യുവത സെക്രട്ടറി ബിനേഷ് കുമാർ വിത്തൻ സ്വാഗതവും യുവത വൈസ് പ്രസിഡണ്ട് സനൂപ്.എം നന്ദി പ്രകാശിപ്പിച്ചു.
എ.പി.ജെ അബ്ദുൾ കലാമം അനുസ്മരണവും പുസ്തക പരിചയവും












Leave a Reply