കെ.എസ്.കെ.ടി.യു നീലേശ്വരം ഏരിയാ സമ്മേളനം സമാപിച്ചു

മടിക്കൈ: കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞിരപ്പൊയിലിൽ പൊതുയോഗം സംഘടിപ്പിച്ചു. വി.എസ്. നഗറിൽ നടന്ന പൊതുയോഗം ജില്ലാ സെക്രട്ടറി കെ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് വി. പ്രകാശൻ അധ്യക്ഷത വഹിച്ചു.

സി.പി.ഐ.എം ഏരിയാ സെക്രട്ടറി എം. രാജൻ, കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറി കെ. സതീശൻ, കെ.വി. വേണുഗോപാൽ, മടത്തീനാട്ട് രാജൻ, പി.വി. പത്മിനി, പി. സത്യ, പി. വിജയൻ എന്നിവർ സംസാരിച്ചു. കെ. രവീന്ദ്രൻ സ്വാഗതം പറഞ്ഞു.

പുതിയ ഭാരവാഹികൾ: വി. പ്രകാശൻ (പ്രസിഡന്റ്), കെ. ലെനിൻ പ്രസാദ്, ടി. അനിത (വൈസ് പ്രസിഡന്റുമാർ), കെ. സതീശൻ (സെക്രട്ടറി), വി. ശ്രീധരൻ, ഉഷ രാജു (ജോയിന്റ് സെക്രട്ടറിമാർ), കെ.വി. വേണുഗോപാലൻ (ട്രഷറർ).

Leave a Reply

Your email address will not be published. Required fields are marked *