കാട്ടുപോത്ത് സ്കൂട്ടറിലിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്

കാസർകോട്: കാട്ടുപോത്ത് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ആറോടെ ബോവിക്കാനം മഞ്ചക്കല്ലിലായിരുന്നു അപകടം.കരിവേടകം തങ്കേത്തടുക്കത്തെ സി.എം. ജിതിന (ബി.എസ്.സി. നഴ്സിങ് വിദ്യാർഥിനി), ആലത്തുംകടവിലെ പി. അമൽ രാജൻ എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടിൽനിന്ന് കാസർകോട്ടേക്ക് വരുന്നതിനിടെ റോഡ് മുറിച്ചുകടന്നെത്തിയ കാട്ടുപോത്ത് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.

നെഞ്ചിന് പരിക്കേറ്റ ജിതിനയെ ആദ്യം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ അമൽ രാജനെ ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *