മദ്യലഹരിയിൽ അപകടകരമാവിധം ഓടിച്ചു വന്ന കാർ തടഞ്ഞുനിർത്തി നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു .

കാസർകോട്: മദ്യലഹരിയിൽ അപകടകരമാവിധം ഓടിച്ചു വന്ന കാർ തടഞ്ഞുനിർത്തി നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു . ഇന്ന് സന്ധ്യയോടെ ബദിയടുക്ക ബസ് സ്റ്റാൻഡ് പരിസരത്ത് വച്ചാണ് സംഭവം ബസ്റ്റാൻഡ് ഭാഗത്തുനിന്നും മുള്ളിയേരിയ ഭാഗത്തേക്ക് പോവുകയായിരുന്ന കെ എൽ എ എച്ച് 0495 നമ്പർ കാറാണ് നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിച്ചത്. കാർ ഓടിച്ച മുള്ളേരിയ കാനക്കോട്ട തുളസി ദളത്തിൽ രവീന്ദ്രനെതിരെ( 54 )പോലീസ് കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *