അഖില കേരള നാടൻപാട്ട് മത്സരത്തിൽ കാളിയൻസ് ഫോക്ക് ബാൻഡിന് ഒന്നാം സ്ഥാനം

 

കണ്ണാടിപ്പാറ: ചിന്ത തിയേറ്റേഴ്സ് മേലേത്തുരുത്ത്, മാഞ്ഞാലി (എറണാകുളം) സംഘടിപ്പിച്ച 47-ാമത് ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന അഖില കേരള നാടൻപാട്ട് മത്സരത്തിൽ കാളിയൻസ് ഫോക്ക് ബാൻഡ്, കണ്ണാടിപ്പാറ ഒന്നാം സ്ഥാനം നേടി.വിജയികൾക്ക് ഐ.കെ. കുഞ്ഞുമോൻ ട്രോഫിയും 20,000 രൂപയുടെ സമ്മാനത്തുകയും ലഭിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരത്തിലാണ് കാളിയൻസ് ഫോക്ക് ബാൻഡ് മികച്ച പ്രകടനത്തിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

മാധവൻ കൊട്ടോടി, ഗോകുൽ അമ്പലത്തറ, പ്രശാന്ത് പാണത്തൂർ, സുനിൽ കൊട്ടോടി, രഞ്ജിത്ത് കണ്ണാടിപ്പാറ, സനോജ് കണ്ണാടിപ്പാറ, രതീഷ് കണ്ണാടിപ്പാറ, അജിത്ത് കണ്ണാടിപ്പാറ, സുരേഷ് കണ്ണാടിപ്പാറ എന്നിവരാണ് ടീം അംഗങ്ങൾ. നാരായണൻ കണ്ണാടിപ്പാറ ടീം മാനേജരാണ്.

Leave a Reply

Your email address will not be published. Required fields are marked *