കാഞ്ഞങ്ങാട് കർണാടക സ്വദേശിനിയായ 30 കാരിയെ ജോലി വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുവന്ന് അമ്പലത്തറയിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ കേസ്.

കാഞ്ഞങ്ങാട് കർണാടക സ്വദേശിനിയായ 30 കാരിയെ ജോലി വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുവന്ന് അമ്പലത്തറയിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ കേസ്.
ഇരിയയിലെ ബഷീർ, പള്ളിക്കരയിലെ ആഷിഖ് എന്നിവർക്കെതിരെയാണ് അമ്പലത്തറ പൊലീസ് ബലാത്സംഗത്തിന് കേസെടുത്തത്. ജനുവരി, മാർച്ച് മാസങ്ങളിലാണ് കേസിനാസ്‌പദമായ സംഭവം. യുവതിക്ക് ജോലി നൽകാമെന്ന് മാതാവിനോട് പറഞാണ് യുവതിയെ അമ്പലത്തറയിലെത്തിച്ചത്. പിന്നീട് ഒരു വീട്ടിൽ താമസിപ്പിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവത്രെ. പിന്നീട് വീട്ടു ജോലിക്കാണെന്നു പറഞ്ഞ് യുവതിയെ പള്ളിക്കര സ്വദേശിക്ക് കൈമാറുകയും ചെയ്തിരുന്നുവത്രെ. അവിടെ വച്ചും പീഡനത്തിന് ഇരയായതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പ്രതികളെ കണ്ടെത്താൻ അമ്പലത്തറ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *