
പാണത്തൂർ – ഇന്നലെ വൈകുന്നേരം ഉണ്ടായ തെരുവു നായയുടെ ആക്രമണത്തിൽ വിദ്യാർതഥിക്ക് പരിക്ക്. പാണത്തൂർ വിവേകാനന്ദ വിദ്യാലയത്തിന് സമീപം താമസിക്കുന്ന വള്ളിയോടൻ ശ്രീധരൻ്റെ മകൻ ദേവനന്ദ് (17) നെയാണ് തെരുവുനായ കടിച്ച് പരിക്കേൽപിച്ചത്. ഇന്നലെ ആറു മണിയോടു കൂടിയായിരുന്നു സംഭവം. റോഡിൽ നിൽക്കുകയായിരുന്ന ദേവനന്ദിൻ്റെ കാലിൻ്റെ വലതു തുടയിൽ തെരുവുപട്ടി കടിക്കുകയായിരുന്നു. ദേവനന്ദിൻ്റെ കുട കൊണ്ടുള്ള അടി കൊണ്ട് ഓടിയ പട്ടി തിരിച്ചെത്തി വീണ്ടും കാലിൽ കടിക്കുകയായിരുന്നു. തുടക്കും, കാലിനും മുറിവേറ്റ ദേവനന്ദിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവയ്പ്പെടുത്തു. കുറച്ച് കാലമായി പാണത്തൂരിലും പരിസരങ്ങളിലും തെരുവുപട്ടിശല്യം രൂക്ഷമാണ്. രണ്ട് മാസങ്ങൾക്ക് മുമ്പ് പാണത്തൂരിൽ തെരുവുപട്ടികൾ ചെറിയ കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ കടിച്ച് പരിക്കേൽപിച്ചിരുന്നു. തെരുവു പട്ടികളെ നിയന്തിക്കാൻ പഞ്ചായത്ത് നടപടികൾ സ്വീകരിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.












Leave a Reply