പാണത്തൂർ: പനത്തടി ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിലുള്ള ചിങ്ങം 1 കർഷക ദിനാഘോഷം ആഗസ്റ്റ് 17 നാളെ (തിങ്കളാഴ്ച) പാണത്തൂർ സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.രാവിലെ 10.30-ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്രയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമാകുന്നത്. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്യും. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി . രഘുനാഥ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.ചടങ്ങിൽ തിരഞ്ഞെടുത്ത കർഷകരെ പൊന്നാട അണിയിച്ചു ആദരിക്കും.
പനത്തടി പഞ്ചായത്തിൽ ചിങ്ങം 1 കർഷക ദിനാഘോഷം നാളെ












Leave a Reply