രാജപുരം : സ്വാതന്ത്ര്യദിനാചരണത്തിൻ്റെ ഭാഗമായി കാഞ്ഞിരന്ടു lewക്കം ഉർസുലൈൻ പബ്ലിക് സ്‌കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു പ്രിൻസിപ്പൽ സിസ്റ്റർ ഷിബ അലക്സ് പതാക ഉയർത്തി. തുടർന്ന് മാർച്ച് പാസ്റ്റ് , കായികാഭ്യാസ പ്രകടനങ്ങൾ, കലാപരിപാടികൾ എന്നിവ നടന്നു. വിവിധ നിറങ്ങളിൽ യൂണിഫോം ധരിച്ച കുട്ടികൾ ദേശീയ പതാകയേന്തി ഇന്ത്യയുടെ മാതൃക തീർത്തു. യൂണിഫോമണിഞ്ഞ കരാട്ടെ വിദ്യാർത്ഥികൾ മൈതാനത്ത് ചെങ്കോട്ടയുടെ മാതൃക തീർത്തത് കൗതുകമായി. സ്‌കൂൾ മാനേജർ സിസ്റ്റർ സുദീപ മാത്യു, സ്‌കൂൾ ഫിനാൻഷ്യൽ അഡ്‌മിനിസ്ട്രേറ്റർ സിസ്റ്റർ മേരി മാത്യു എന്നിവർ പ്രസംഗിച്ചു. തുടർന്ന് പായസ വിതരണം നടന്നു.
ഇന്ത്യാ, ചെങ്കോട്ട എന്നിവയുടെ മാതൃക തീർത്ത് കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്‌കൂളിൽ സ്വാതന്ത്യദിനാഘോഷം












Leave a Reply