ദേശാഭിമാനിയുടെ വ്യാജ വാർത്തെക്കെതിരെ നിയമനടപടി സ്വീകരിക്കും ഡാർലിൻ ജോർജ് കടവൻ.

വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു whatsapp ഗ്രൂപ്പിൽ നടന്ന ചർച്ച തെറ്റായി വ്യാഖ്യാനിച്ച് വാർത്ത കൊടുത്തതിൽ ദേശാഭിമാനി പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കോർഡിനേറ്റർ ഡാർലിൻ ജോർജ് കടവൻ പറഞ്ഞു.
നാട്ടിലെ പ്രമുഖ whatsapp ഗ്രൂപ്പിൽ വന്ദേമാതരം ആലപിക്കുന്നതുമായി നടന്ന ചർച്ചയിൽ വന്ദേമാതരം ആലപിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് ചോദിച്ചതാണ് വന്ദേമാതരം മുഴുവൻ ആലപിക്കുന്നതിൽ തെറ്റില്ല എന്ന് ഡാർലിൻ ജോർജ് പറഞ്ഞു എന്ന രീതിയിൽ മുഖ്യമന്ത്രിയോടൊപ്പം നിൽക്കുന്ന ഫോട്ടോ അടക്കം ദേശാഭിമാനി പ്രസിദ്ധീകരിച്ചത്.ദേശാഭിമാനി പത്രത്തിന് വാർത്താ ദാരിദ്ര്യമാണെങ്കിൽ ആളുകളെ വ്യക്തിഹത്യ ചെയ്യുകയല്ല ചെയ്യേണ്ടത്” എന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കോർഡിനേറ്റർ ഡാർലിൻ ജോർജ് കടവൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *