കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പ്രതിമാസ ഫയൽ അദാലത്ത് നടന്നു.

അട്ടേങ്ങാനം : കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പ്രതിമാസ ഫയൽ അദാലത്ത് നടന്നു.യോഗത്തിൽ വിവിധ മേഖലകളിൽ നിന്നായി ആകെ 14 അപേക്ഷകൾ ലഭിച്ചു. ലൈസൻസ്, ഭവനപദ്ധതി, തൊഴിലുറപ്പ്, ബിൽഡിംഗ് പെർമിറ്റ്, പെൻഷൻ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് ലഭിച്ചത്.
ലഭിച്ച അപേക്ഷകളിൽ 3 എണ്ണം ഉടൻ തീർപ്പാക്കി
ശേഷിക്കുന്ന അപേക്ഷകളിൽ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊണ്ട്, ബന്ധപ്പെട്ട വകുപ്പുകൾക്ക് തുടർനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും, അപേക്ഷകർക്ക് പരിഹാര മറുപടി നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *