പാണത്തൂർ: പനത്തടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ വിവിധ കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും സ്വാതന്ത്ര്യദിനാഘോഷം നടത്തി. വാർഡ് മെമ്പർ എം. ഷിബു വിവിധ കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തി.പഞ്ചായത്ത് ഓഫീസ്, പാറക്കടവ് ഉന്നതി, പാറക്കടവ് അംഗൻവാടി, പാണത്തൂർ അംഗൻവാടി എന്നിവിടങ്ങളിലാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയപതാക ഉയർത്തിയത്.പഞ്ചായത്ത് ജീവനക്കാരായ പ്രദീപ്, ഭാസ്കരൻ, അംഗൻവാടി വർക്കർമാരായ എലിസബത്ത്, നീമ, പാറക്കടവ് ഊര് മൂപ്പൻ രമേഷ് ആർ., പയ്യന്നൂർ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.
പനത്തടിയിലെ എട്ടാം വാർഡിൽ വിവിധ കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷം












Leave a Reply