സ്വാതന്ത്ര്യത്തിന്റെ 80 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാണത്തൂരിലെ സാമൂഹ്യ പ്രവർത്തകരായ കെ.യു കൃഷ്ണകുമാർ, അബു താഹിർ എന്നിവരെ ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

പാണത്തൂർ: സേവനരംഗത്തെ കർമ്മ ഭടന്മാർക്ക് ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ ആദരം. ജീവകാരുണ്യ പ്രവർത്തകരും, സാമൂഹ്യ സേവന ജീവകാരുണ്യ രംഗത്തെ നിറ സാന്നിദ്ധ്യവുമായ കെ.യു കൃഷ്ണകുമാർ, അബുതാഹിർ എന്നിവരെയാണ് സ്വാതന്ത്ര്യത്തിന്റെ എൺപതാം വാർഷിക ദിനത്തോടനുബന്ധിച്ച് ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചത്.
സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്തെ നിറ സാന്നിദ്ധ്യമായ കെ.യു കൃഷ്ണകുമാർ
പ്രളയകാലത്ത് വയനാട്ടിലെ ചൂരൽ മലയിലും, മേപ്പാടിയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരന്തം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും, കാണാതായ ആളുകൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നതിനും വേണ്ടി ദിവസങ്ങളോളം കേരള ഫയർ ആൻഡ് റെസ്ക്യൂ ടീമിൻ്റെ കൂടെ സേവനമനുഷ്ഠിച്ചിരുന്നു. ഇതിന് കേരളാ ഗവൺമെന്റിന്റെ സത് സേവനപത്രം ലഭിച്ചിട്ടുണ്ട്. കുറ്റിക്കോൽ ഫയർ ആൻ്റ് റെസ്‌ക്യൂ സ്‌റ്റേഷനിലെ
സിവിൽ ഡിഫൻസ് വളണ്ടിയർ, ആപ്തമിത്ര വോളണ്ടിയർ, സാമൂഹ്യ സാംസ്കാരിക, പ്രവർത്തകൻ, പനത്തടി ഗ്രാമപഞ്ചായത്തിലെ ദുരന്ത നിവാരണ സേനാഗം, ആന്റി കറപ്ഷൻ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ജില്ലാ ജനറൽ സെക്രട്ടറി & സംസ്ഥാന ട്രഷറർ, ബ്ലഡ് ഡൊണേഷൻ പ്രവർത്തകൻ തുടങ്ങിയ നിരവധി സന്നദ്ധ, സേവന, ജീവകാരുണ്യ സംഘടനകളിൽ പ്രവർത്തിക്കുന്ന കെ.യു കൃഷ്ണകുമാർ സിനിമ, ഷോർട്ട് ഫിലിം, ആൽബം, ആർട്ടിസ്റ്റ് & ആർട്ട് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്.
സന്നദ്ധ സേവനം ജീവിതചര്യയാക്കി മാറ്റിയ സാമൂഹിക പ്രവർത്തകനാണ് അബുതാഹിർ. പനത്തടി ഗ്രാമപഞ്ചായത്തിലെ ദുരന്ത നിവാരണ സേന വളണ്ടിയർ എന്ന നിലയിൽ മികച്ച സേവനമാണ് ഇദ്ദേഹത്തിൻ്റേത്. പഞ്ചായത്തിലെ മഴക്കെടുതി റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിൽ നിരന്തരം യാത്രചെയ്ത് ആവശ്യമായ സന്നദ്ധ പ്രവർത്തനത്തിനും, മറ്റു സഹായത്തിനും അദ്ദേഹം മുമ്പിൽ തന്നെയുണ്ടാവും. കുറ്റിക്കോൽ ഫയർ ആൻഡ് റെസ്ക്യൂ സേനയിലെ സിവിൽ ഡിഫൻസ് വളണ്ടിയർ ആയ അബുതാഹിർ പ്രസ്തുത രംഗത്തും മികച്ച സേവനമാണ് കാഴ്ചവയ്ക്കുന്നത്. പാണത്തൂർ കമ്പിക്കാനത്ത് താമസക്കാരനായ അബുതാഹിർ മികച്ചൊരു കർഷനും കൂടിയാണ്.
മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രാമചന്ദ്രസറളായ, ആർ സൂര്യനാരായണ ഭട്ട്, പട്ടികവർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഷിബു, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എം.കെ സുരേഷ്, പി കൃഷ്ണകുമാർ, അനിൽകുമാർ, ഉദയൻ വളപ്പിൽ, മോഹനൻ കെ.എം, പി ഗണേശൻ നായിക്ക്, ഗംഗാധരൻ കരിയാട്ട്മൂല, മോഹനൻ കെ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *