
രാജപുരം:കള്ളാർ മണ്ഡലം മഹിള കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2024-25 വർഷത്തെ,എസ് എസ് എൽ സി , പ്ലസ്ടു വിജയികൾക്കുള്ള അനുമോദനവും, കൺവെൻഷനും സംഘടിപ്പിച്ചു. രാജപുരം വ്യാപാര ഭവനിൽ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു , മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു.ഡി സിസി സെക്രട്ടറി ധന്യ സുരേഷ് മുഖ്യപ്രഭാഷണം നടത്തി , ബളാൽ ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ലക്ഷ്മി തമ്പാൻ , കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എം എം സൈമാൻ , പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ നാരായണൻ , ബ്ലോക്ക് പഞ്ചായത്തംഗം രേഖ. സി , ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീത പി, യൂത്ത് കോൺഗ്രസ് സെക്രട്ടറി വിനോദ് കപ്പിത്താൻ , ഐ എൻ റ്റി.യു സി കള്ളാർ മണ്ഡലം പ്രസിഡണ്ട് ബി അബ്ദുള്ള , മഹിളാ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ബി രമ , പ്രേമകൃഷ്ണൻ , ദേവി ആടകം എന്നിവർ സംസാരിച്ചു.












Leave a Reply