നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞു. ഒരാള്‍ക്ക് പരിക്ക്,പൊയിനാച്ചി ഭാഗത്തേക്ക് വരുകകയായിരുന്ന ഇന്നോവ കാറാണ് മറിഞ്ഞത്

ബേഡകം: നിയന്ത്രണം വിട്ട കാറ് നിർമ്മാണം നടന്നുകൊണ്ടിരുന്ന വീടിന് മേലേക്ക് മറിഞ്ഞു. അപകടത്തില്‍ കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു.കണ്ണൂർ എട്ടിക്കുളം സ്വദേശിയായ മസൂദ് തങ്ങള്‍ക്കാണ് പരിക്ക്. പരപ്പനങ്ങാടി സ്വദേശിയായ അബ്ദുള്ളയാണ് കാറോടിച്ചിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് നാലര മണിയോടെയാണ് സംഭവം പുത്തൂർ ഭാഗത്ത് നിന്ന് പൊയിനാച്ചി ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എ 19 എം.എം 8722 ഇന്നോവ കാറാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. പള്ളത്തിങ്കാല്‍ പയ്യങ്ങാനത്തെ ഇലക്ടിഷ്യനായ ഇ .ഗോപിനാഥന്റെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിന് മേലേക്ക് വീഴുകയായിരുന്നു.തൊട്ടടുത്ത് പണിയില്‍ ഏർപ്പട്ടിരുന്ന ഗോപിനാഥൻ ഓടി രക്ഷപ്പെടുകയായിന്നു വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *