ഡോ: ഡി. സജിത് ബാബു പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: ഡോ. ഡി. സജിത് ബാബുവിനെ സംസ്ഥാനത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി (സി.ഇ.ഒ) നിയമിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തത്ത്വത്തിലുള്ള അംഗീകാരം. സംസ്ഥാന സർക്കാർ സമർപ്പിച്ച മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പാനലിൽ നിന്നാണ് സജിത് ബാബുവിനെ തിരഞ്ഞെടുത്തത്.

നിയമനം സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന സജിത് ബാബു നേരത്തെ കാസർകോട് ജില്ലാ കളക്ടർ ഉൾപ്പെടെ വിവിധ സുപ്രധാന ഭരണപദവികൾ വഹിച്ചിട്ടുണ്ട്.

സി.ഇ.ഒ ആയിരുന്ന രത്തൻ യു. ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതിനെ തുടർന്ന് എ. കൗശികനായിരുന്നു ചുമതല വഹിച്ചിരുന്നത്. എന്നാൽ കൗശികൻ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയതോടെയാണ് പുതിയ സി.ഇ.ഒയെ നിയമിക്കാൻ നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *