തൊഴിലുറപ്പ് പദ്ധതിയെ തകർക്കു ന്ന നിലപാടിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണം-കർഷക സംഘം

ചെറുവത്തൂർ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നിലപാടിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കർഷകസംഘം കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ആവശ്യപ്രകാരം രൂപപ്പെടുത്തിയ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് തൊഴിലുറപ്പ് പദ്ധതി യാഥാർഥ്യമാക്കിയ ത്.നിരവധി തൊഴിലാളികളാണ് ഈ തൊഴിൽവഴി ഉപജീവനം നടത്തുന്നത്.എന്നാൽ മോദി സർക്കാർ ഇത് അവസാനിപ്പിച്ച് പുതിയ പദ്ധതി നടപ്പാക്കുകയാണ്. ഈ പദ്ധതി തൊഴിലുറപ്പ് അവകാശത്തെ ഇല്ലാതാക്കുന്നതാണ്. തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലതാക്കുന്ന പുതിയ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറാണമെന്ന് രണ്ടു ദിവസങ്ങളിലായി ചെറുവത്തൂർ തിമിരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം കെ കുഞ്ഞിരാമനെ പ്രസിഡൻ്റായും
പി ജനാർദനനെ സെക്രട്ടറിയായും
കെ പി രാമചന്ദ്രൻ ട്രഷറർ ആയും തെരഞ്ഞെടുത്തു.
എ ചന്ദ്രശേഖരൻ,വി വി ജാനകി,മുഹമ്മദ്‌ ഹനീഫ (വൈസ്‌ പ്രസിഡൻ്റുമാർ), കെ മണികണ്‌ഠൻ, പി പി മുഹമ്മദ്‌ റാഫി, പി രഘുദേവൻ (ജോ സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

സമ്മേളനത്തിന്‌ സമാപനം കുറിച്ചുകൊണ്ട്‌ കണ്ണാടിപ്പാറ കൊടക്കാട്‌ ബാങ്ക്‌ പരിസരത്ത്‌ നിന്നും പൊതു പ്രകടനവും തുടർന്ന് ചെറുവത്തൂർ ബസ് സ്റ്റാൻ്റ് പരിസരത്ത് പൊതുസമ്മേളനം നടന്നു.അഖിലേന്ത്യാ കിസാൻ സഭാ വൈസ്‌ പ്രസിഡന്റ്‌ ഇ പി ജയരാജൻ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി പി ജനാർദനൻ,സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി എച്ച്‌ കുഞ്ഞമ്പു, കെ ആർ ജയാനന്ദ, ടി പി ശാന്ത, മുതിർന്ന കർഷക നേതാവ്‌ എം വി കോമൻ നമ്പ്യാർ, പി പി മുഹമ്മദ്‌ റാഫി, കെ പി രാമചന്ദ്രൻ, കെ മണികണ്‌ഠൻ, പി രഘുദേവൻ,എം രാജീവൻ,മാധവൻ മണിയറ എന്നിവർ സംസാരിച്ചു. കെ വി ഗംഗാധരൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *