പാണത്തൂർ പ്ലാന്റേഷൻ കോർപ്പറേഷനിൽ പണിയെടുക്കുന്ന ഹിറ്റാച്ചി ഡ്രൈവറുടെ സഹായിയെ ഒഴുക്കിൽപ്പെട്ട് കാണാതായതായി

പാണത്തൂർ പ്ലാന്റേഷൻ കോർപ്പറേഷനിൽ പണിയെടുക്കുന്ന ഹിറ്റാച്ചി ഡ്രൈവറുടെ സഹായിയെ ഒഴുക്കിൽപ്പെട്ട് കാണാതായതായി സംശയിക്കുന്നു. ഹിറ്റാച്ചി ഡ്രൈവറുടെ സഹായി അനിലെന്ന ദുർഗപ്പയെയാണ് കാണാതായത് .പാണത്തൂർ മഞ്ഞടക്കം പുഴയിൽ വീണതായി സംശയം

 


ഇന്നലെ  ഭക്ഷണം വാങ്ങാൻ പോയ ആളെ തിരിച്ചുവരാത്തതിന്റെ അടിസ്ഥാനത്തിൽ തിരച്ചാൽ നടത്തിയപ്പോഴാണ് ബൈക്ക് പുഴയിൽ ഒഴുക്കിൽപ്പെട്ടതായി കണ്ടത്. കുറ്റിക്കോൽ ഫയർഫോഴ്സ് സജു കുമാറിന്റെ നേതൃത്വത്തിലും വെള്ളരിക്കുണ്ട് തഹസിൽദാർ മുരളി പി വി കരികെ പഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രൻ നായർ, നാട്ടുകാർ രാഷ്ട്രീയ പ്രവർത്തകർ, വർഡ് മെമ്പർ പനത്തടി പഞ്ചായത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.പുഴയിൽ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ആളെ കണ്ടെത്താൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *