കാസർകോട് വിദ്യാർത്ഥി ഉൾപ്പടെ 6 പേർക്ക് കുത്തേറ്റു;ഒരാളുടെ നില ഗുരുതരം

കാസർകോട് : കൊറക്കോട് പതിനഞ്ചുകാരനുൾപ്പെടെ ആറു പേർക്ക് കുത്തേറ്റു. കൊറക്കോട്, ബിലാൽ മസ്ജിദിന് സമീപത്തെ ജാഫർ സാദിഖ് (23), അബ്ദുൽ കരിം (50), കെ അബ്ദുൽ ഫത്താഹ് (34), തെരുവത്ത് മുഹമ്മദ് മർവാൻ മനാസിർ (23), 15,17 വയസ്സുള്ള മറ്റു രണ്ട് പേർ എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ കൊറക്കോട്ടെ ഇമ്രാൻ, ബാങ്കോട്ടെ സനാഫ്, കൊറക്കോട്ടെ അഹമ്മദ്, ബാങ്കോട്ടെ ബാസിത് എന്നിവർക്കെതിരെ കാസർകോട് ടൗൺ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെ കൊറക്കോട്ടെ തോയ്ബ സ്റ്റോർ എന്ന കടയുടെ സമീപത്താണ് കേസിനാസ്പപദമായ സംഭവം. കേസിലെ പരാതിക്കാരനും കുത്തേറ്റു പരിക്കെറ്റ ജാഫർ സാദിഖ് ഗൾഫിൽ നിന്ന് കൊടുത്തയച്ച എട്ടു പവൻ സ്വർണാഭരണങ്ങളിൽ 30 ഗ്രാം തൂക്കമുള്ള മോതിരം കൊടുക്കാത്തതിൻ്റെ പേരിൽ നടന്ന വാക്ക് തറക്കത്തിൽ വീട്ടുകാരെ അസഭ്യം പറഞ്ഞതിന്റെ വിരോധത്തിലാണ് അക്രമം നടത്തിയതെന്നു കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത‌ പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *