കള്ളാർ: പ്രകൃതിദുരന്തത്തെ തുടർന്ന് വീടൊഴിഞ്ഞ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്നെങ്കിലും പഠനത്തോടുള്ള അഭിവാഞ്ച കൈവിടാതെ പ്ലസ് വൺ വിദ്യാർത്ഥിനി. കള്ളാർ ഗ്രാമപഞ്ചായത്തിലെ ചുള്ളിക്കര എൽ.പി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിയായ ദർശനയാണ് ദുരിതങ്ങൾക്കിടയിലും പഠനം മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുന്നത്.
കള്ളാർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽപ്പെട്ട ‘ഉന്നതി’യിലെ വേലായുധന്റെ മകൾ ശ്രീകലയുടെ മകളാണ് ദർശന. കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിനിയായ ദർശന കഴിഞ്ഞ നാല് ദിവസമായി ഈ ക്യാമ്പിലാണ് കഴിയുന്നത്.
പ്രതികൂല കാലാവസ്ഥയിലും ക്യാമ്പിലെ പരിമിതികളും നിലനിൽക്കുമ്പോഴും തന്റെ പാഠപുസ്തകങ്ങളുമായി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഈ മിടുക്കി. താൽക്കാലികമായി നേരിട്ട പ്രതിസന്ധികളിൽ തളരാതെ പഠനത്തിൽ മുന്നേറുന്ന ദർശനയുടെ നിശ്ചയദാർഢ്യം ക്യാമ്പിലെ മറ്റ് അംഗങ്ങൾക്കും നാട്ടുകാർക്കും വലിയ മാതൃകയാകുന്നു.
ദുരിതാശ്വാസ ക്യാമ്പിലും പഠനം മുടക്കാതെ ദർശന: കള്ളാറിൽ മാതൃകയായി പ്ലസ് വൺ വിദ്യാർത്ഥിനി












Leave a Reply