ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല–കേരള മഹിള സമഖ്യ സംയുക്ത സഹവാസ ക്യാമ്പ്: സംഘാടക സമിതി രൂപീകരിച്ചു

പാണത്തൂർ: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രവും കേരള മഹിള സമഖ്യ സൊസൈറ്റിയും സംയുക്തമായി പാറക്കടവ് ഉന്നതിയിൽ സംഘടിപ്പിക്കുന്ന ഏഴുദിവസത്തെ സഹവാസ ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് മെമ്പർ എം. ഷിബു അധ്യക്ഷത വഹിച്ചു.

മഹിള സമഖ്യ ഡിആർപി അനീസ സ്വാഗതം ആശംസിച്ച യോഗത്തിൽ ശ്രീ ശങ്കരാചാര്യ സാമൂഹ്യ പ്രവർത്തക വിഭാഗം അസോസിയേറ്റ് പ്രൊഫസർ അനിത ക്യാമ്പ് വിശദീകരണം നടത്തി. രാജപുരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ബിജു സി.സി., വനം വകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിമൽ, പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ പ്രശാന്ത് എസ്.ജി., നെരോടി ഉന്നതിയിലെ ഊര് മൂപ്പത്തി പ്രസന്ന ഭാസ്കരൻ, ജ്വാല ഫെഡറേഷൻ പ്രസിഡന്റ് അജിത മാധവൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

യോഗത്തിൽ എൻ. മോഹനൻ, വി.എം. പിയൂസ്, എം. രാജേഷ്, എ.കെ. ബാബു, എം.പി. മോഹനൻ, രാധ വി., നാരായണി എന്നിവർ പങ്കെടുത്തു. മഹിള സമഖ്യ പനത്തടി പഞ്ചായത്ത്‌ കോർഡിനേറ്റർ സന്ധ്യ, ശ്രീ ശങ്കരാചാര്യ കോളേജ് അധ്യാപകൻ റിൻഷാദ്, ക്യാമ്പ് സ്റ്റുഡന്റസ് കോർഡിനേറ്റർമാരായ ദേവപ്രിയ, ജോന സുരേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഊര് മൂപ്പൻ രമേഷ് ആർ. നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *