ബന്തടുക്ക: ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഓർമയ്ക്കായി എൻ.എസ്.എസ് യൂണിറ്റിന് കൃഷി ചെയ്യുന്നതിനായി 75 ഇനം അപൂർവ നെൽച്ചെടികൾ കൈമാറി ജൈവകർഷകൻ കരുണാകരൻ വിസ്മയ.മികച്ച ജൈവകർഷക അവാർഡ് ജേതാവുകൂടിയായ മുന്നാട് പെരിങ്ങാനം ‘കൃഷ്ണകൃപ’യിലെ കരുണാകരന്റെ വീട്ടുമുറ്റത്തു നടന്ന ചടങ്ങിൽ വെച്ചാണ് തൈകൾ വിതരണം ചെയ്തത്.സ്കൂളിലേക്ക് നൽകിയ നെൽച്ചെടികൾ പൂർണമായും ജൈവകൃഷി രീതിയിൽ പരിപാലിച്ച് വിളവെടുപ്പിന് യോഗ്യമാക്കുമെന്ന് എൻ.എസ്.എസ് ഭാരവാഹികൾ അറിയിച്ചു.ചടങ്ങ് കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് അംഗം എ.കെ. ശോഭന ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.’ജീവനം’ ജൈവവൈവിധ്യ സമിതി പ്രസിഡന്റ് തമ്പാൻ പയ്യങ്ങാനം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ.പി. രേഖാദാസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ. സന്ധ്യ, വാർഷികാഘോഷ കമ്മിറ്റി കൺവീനർ ടി.കെ. വസന്തകുമാരി, മണ്ണും മനസ്സും കൂട്ടായ്മ കൺവീനർ സുരേഷ് പയ്യങ്ങാനം, പി.ടി.എ പ്രസിഡന്റ് പി.വി. സുരേഷ്, എസ്.എം.സി ചെയർമാൻ കെ. ശ്രീജിത്ത്, സ്റ്റാഫ് സെക്രട്ടറി ജ്യോതിലക്ഷ്മി, സീനിയർ അസിസ്റ്റന്റ് സുരേഷ് മാസ്റ്റർ, ജീവനം സമിതി ജോയിന്റ് സെക്രട്ടറി എ. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് എൻ. അശോക് കുമാർ, രാധാകൃഷ്ണൻ നായർ, ഇ. കരുണാകരൻ വിസ്മയ എന്നിവർ സംസാരിച്ചു.
ജീവനം സമിതി സെക്രട്ടറി പി.വി. ശശി സ്വാഗതവും എൻ.എസ്.എസ് വളണ്ടിയർ കെ. ശ്വേത നന്ദിയും പറഞ്ഞു.












Leave a Reply