തൃക്കണ്ണാട്ടെ കടലാക്രമണം; അടിയന്തിര സഹായം ആവശ്യപ്പെട്ട് എംഎൽഎമാർ മന്ത്രി റോഷി അഗസ്റ്റിനെ കണ്ടു

ബേക്കൽ: തൃക്കണ്ണാട് പരിസരത്ത് രൂക്ഷമാകുന്ന കടലാക്രമണം ചെറുക്കുന്നതിന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ എംഎൽഎമാരായ സിഎച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ എന്നിവർ തിരുവനന്തപുരത്ത് വെച്ച് കണ്ട് ചർച്ച നടത്തി.കടലാക്രമണം ചെറുക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആദ്യഘട്ടത്തിൽ 25 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
കഴിഞ്ഞ ദിവസമാണ് തൃക്കണ്ണാട് ക്ഷേത്രത്തിനു പടിഞ്ഞാറുള്ള കൊടുങ്ങല്ലൂർ ഭഗവതി മണ്ഡപത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തെ ചുമരുകൾ കടലേറ്റത്തിൽ തകർന്നത്.മണ്ഡപത്തിനകത്തും ഭാഗിക കേടുപാടുകൾ സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *