രാജപുരം: കള്ളാർ പഞ്ചായത്ത് കൃഷിഭവൻ, ആത്മാ കാസർകോട് എന്നിവ ചേർന്ന് കൂൺക്കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.സൈമൺ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷ പി.ഗീത അധ്യക്ഷത വഹിച്ചു.
സ്ഥിരസമിതി അധ്യക്ഷൻ പി.എൽ.റോയി, വാർഡ് മെംബർമാരായ സനിത ജോസഫ്, സി.രേഖ, ബിന്ദു, കൃഷി ഓഫിസർ ഹനീന, കൃഷി അസിസ്റ്റന്റ് വി.പി.സനിത എന്നിവർ പ്രസംഗിച്ചു. ഉണ്ണിക്കൃഷ്ണൻ ക്ലാസെടുത്തു. കർഷകർക്ക് കൂൺ കൃഷി ചെയ്യുന്നതിനുള്ള പെല്ലറ്റ്, കൂൺ വിത്ത് എന്നിവ ചടങ്ങിൽ വിതരണം ചെയ്തു.












Leave a Reply