ഫുട്ബോളിൽ ജില്ലാ ടീമിൽ ഇടം നേടി നാടിന്റെ അഭിമാനമായി അജുൽ കൃഷ്ണ .

പാണത്തൂർ – ആലപ്പുഴയിൽ വച്ച് നടക്കുന്ന അന്തർ ജില്ലാ സംസ്ഥാന സുബ്ജൂനിയർ ആൺകുട്ടികളുടെ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാസർഗോഡ് ജില്ലാ ടീമിൽ ഇടം പനത്തടി പഞ്ചായത്തിലെ ചെറുപനത്തടിയിലെ അജുൽ കൃഷ്ണ. ബളാംതോട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം തരാം വിദ്യാർത്ഥിയാണ്. അറുനൂറിലധികം കായിക താരങ്ങൾ പങ്കെടുത്ത ട്രയൽസിൽ നിന്നാണ് ക്യാമ്പിലേക്കും പിന്നീട് ടീമിലേക്കും അജുൽ തെരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ സ്പോർട്സ് അക്കാഡമി പൂടങ്കല്ലിലെ അക്കാഡമിയിൽ ഫുട്ബോൾ പരിശീലിച്ചു വരുന്നു.കള്ളാർ പഞ്ചായത്തിലെ പൂടംക്കല്ല്,എടക്കടവ് സ്വദേശി സതീഷ് ആണ് പരിശീലകൻ. അധ്യാപകനും, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറഷന്റെ ലൈസെൻസ് ലഭിച്ചിട്ടുണ്ട്, കൂടാതെ കാസർഗോഡ് ജില്ലാ താരവും, തുടർച്ചയായി കാസർഗോഡ് ജില്ലാ സീനിയർ ഡിവിഷൻ ലീഗ് ടൂർണെമെന്റിലും, ദേശീയ മാസ്റ്റേഴ്സ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം, ഗോവ തുടങ്ങിയ ടീമിലും, ബാംഗ്ലൂർ എ ഡിവിഷൻ ലീഗിലും കളിച്ചിട്ടുണ്ട്. ‘നിരവധി കുട്ടികൾക്ക് പരിശീലനം കൊടുത്തിട്ടുണ്ട്, കൂടാതെ പല സ്കൂളുകളിലും ഫുട്ബോൾ പരിശീലിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *