ബന്തടുക്കയിൽ ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ബന്തടുക്ക: ബന്തടുക്കയിൽ ഒരു കിലോയിലധികം കഞ്ചാവ് കൈവശം സൂക്ഷിച്ച യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ നെക്രാം സ്വദേശിയായ സർവേശ് കുമാർ (31) ആണ് പിടിയിലായത്.

ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 1.025 കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ചുവെച്ചെന്ന രഹസ്യവിവരത്തെ തുടർന്ന് ബന്തടുക്ക റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ ഷഹബാസ് അഹമ്മദ് എ. പി.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) രമേശ് ബാബു ഇ. എം., സിവിൽ എക്സൈസ് ഓഫീസർമാരായ ജോബി കെ. പി., സുബിൻ ഫിലിപ്പ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജസ്ന കെ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *