മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ ചരമവാര്‍ഷികത്തില്‍ ക്യാമ്പെയ്‌നുമായി ബിജെപി.

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ ചരമവാര്‍ഷികത്തില്‍ ക്യാമ്പെയ്‌നുമായി ബിജെപി. അബ്ദുല്‍ കലാമിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ‘കലാം കോ സലാം’ ക്യാമ്പെയ്‌നാണ് ബിജെപി തുടക്കമിടുന്നത്. ജൂലൈ 27നാണ് മുന്‍ രാഷ്ട്രപതിയുടെ ചരമവാര്‍ഷികം. ഇതോടനുബന്ധിച്ച് രാജ്യവ്യാപകമായി ജില്ലാതല പരിപാടികള്‍ സംഘടിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖിയായിരിക്കും ക്യാമ്പെയ്‌ന് നേതൃത്വം നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *