പനത്തടി: ബളാംതോട് – മാച്ചിപ്പള്ളി – പനത്തടി റോഡിലെ വീതികുറഞ്ഞ ഭാഗങ്ങളിൽ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിനും റോഡ് കമ്മിറ്റി രൂപീകരണത്തിനുമായി പനത്തടി പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ യോഗം ചേർന്നു.
പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ, പ്രസിഡന്റിനെയും വാർഡ് മെമ്പർ അനിലയെയും രക്ഷാധികാരികളായി തെരഞ്ഞെടുത്തു. പ്രദീപ് മിൽമ (ചെയർമാൻ), ടി. വി. വേണു (വൈസ് ചെയർമാൻ), കെ. പദ്മനാഭൻ (കൺവീനർ), അനന്തു കൃഷ്ണ (ജോയിന്റ് കൺവീനർ) എന്നിവരുൾപ്പെടെ 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
യോഗത്തിന് ശേഷം പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ്, വാർഡ് മെമ്പർ അനില എന്നിവരുടെ നേതൃത്വത്തിൽ റോഡിന്റെ ഇരുവശങ്ങളും അളന്നു തിട്ടപ്പെടുത്തി.












Leave a Reply