വെള്ളരിക്കുണ്ട് : ഉക്രൈൻ റഷ്യ യുദ്ധത്തിൽ കപ്പലിൽ ഉണ്ടായ ബോബ് സ്ഫോടനത്തിൽകൊല്ലപ്പെട്ട
മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ വാലിപ്ലാക്കൽ അഖിൽ ജോയന്റെ മാതാ പിതാക്കളെ ആശ്വസിപ്പിക്കാനെത്തി രാജ് മോഹൻ ഉണ്ണിത്താൻ എം. പി.ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് എം. പി.വെള്ളരിക്കുണ്ടിലെ ഇവരുടെ വീട്ടിൽ എത്തിയത്.ജോയൻ-സാലി ദമ്പതികളെ ആശ്വസിപ്പിച്ച എം. പി.അഖിൽ ജോയന്റെ മൃതദേഹം എത്രയും വേഗത്തിൽ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അവരെ അറിയിച്ചു..ജോയൻ സാലി ദമ്പതികളുടെ ഏകമകനാണ് അഖിൽ ജോയൻ.
ലീവിന് നാട്ടിൽ വന്ന് വിവാഹം ഉറപ്പിച്ച് ഒരു മാസം മുമ്പാണ് തിരിച്ചു പോയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അഖിൽ ജോയൻ കൊല്ലപ്പെട്ട വിവരം വീട്ടുകാർക്ക് ലഭിച്ചത്..
പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിൽ ആയിരുന്ന എം. പി. അന്ന് തന്നെ അഖിലിന്റെ മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.. വിദേശ കാര്യമന്ത്രാലയത്തിൽ അടക്കം നേരിട്ട് ബന്ധപ്പെട്ടു കൊണ്ട് എം. പി മറ്റു നടപടി ക്രമങ്ങൾ വേഗത്തിൽ ആക്കിയിരുന്നു











Leave a Reply