രാസവള വില വർദ്ദനവിനും, സബ്ബ്സിഡി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിക്കുമെതിരെ നടക്കുന്ന കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി കർഷകസംഘത്തിൻ്റെ പനത്തടി ഏരിയാ കമ്മിറ്റി രാജപുരം പോസ്റ്റ് ഓഫീസിലേക്ക് പ്രധിഷേധ മാർച്ച് നടത്തി.
രാജപുരം ജംഗ്ഷനിൽ നിന്നുമാരംഭിച്ച മാർച്ചും പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണയും കർഷസംഘം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം യു ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് പി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി എം സി മാധവൻ, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം ടി കോരൻ, ജോഷി ജോർജ് എന്നിവർ സംസാരിച്ചു ഏരിയാ സെക്രട്ടറി. ടി വേണുഗോപാൽ സ്വാഗതം പറഞ്ഞു പി ദിലീപ് കുമാർ മാഷ്, ബാനം കൃഷ്ണൻ, വി നാരായണൻ, പി എൽ ഉഷ, ഇ സാവിത്രി, സലീം മുട്ടിച്ചറൽ, സുകുമാരൻ എ, പി ഗോപി ,കെ മാധവൻ നായർ വേണുഗോപാലൻ ഉദയപുരം, കെ എ പ്രഭാകരൻ, സജീഷ് കുമാർ, രാധാകൃഷ്ണൻ കെ കെ,അജിൽ മാത്യു, സൗമ്യ മോൾ പി കെ, അരുൺ രംഗത്ത് മല, പ്രജിത്ത് അമ്പലത്തറ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
രാസവള വില വർദ്ദനവിനും, സബ്ബ്സിഡി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിക്കുമെതിരെ രാജപുരം പോസ്റ്റ് ഓഫീസിലേക്ക് പ്രധിഷേധ മാർച്ച് നടത്തി.











Leave a Reply