പിലിക്കോട്: ഓണത്തിന് വിഷരഹിത ജൈവ പച്ചക്കറി ഉൽപ്പാദിക്കാൻ ലക്ഷ്യമിട്ടുള്ള സംയോജിത പച്ചക്കറി കൃഷിയുമായി സിപിഐ എം.
സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച
സംയോജിത കൃഷിയുടെ കാസർകോട് ജില്ലാതല ഉദ്ഘടനം കാലിക്കടവ് ആണൂർ പാലത്തിന് സമീപം സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ എംഎല്‍എ
നിർവ്വഹിച്ചു.
മുഴുവൻ വീടുകളിലും പച്ചക്കറി കൃഷി വ്യാപിക്കുന്നതിനാണ്
സംയോജിത കൃഷി നടപ്പിലാക്കുന്നത്.
ഓണം, വിഷു, കൂടാത ശീതകാലത്തും കാലാവസ്ഥക്കനുസരിച്ച കൃഷി വീടുകളിൽ ലഭ്യമാക്കലാണ് ലക്ഷ്യം.
എന്‍ രവീന്ദ്രന്‍ അധ്യക്ഷനായി.കര്‍ഷക സംഘം ജില്ല സെക്രട്ടറി പി ജനാര്‍ദ്ദനനന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ
ഇ കുഞ്ഞിരാമന്‍, കെ വി ജനാര്‍ദ്ദനന്‍, ഏരിയ സെക്രട്ടറി പി കുഞ്ഞിക്കണ്ണന്‍, പി പി പ്രസന്നകുമാരി, പി കെ ലക്ഷ്മി, പി രേഷ്മ എന്നിവര്‍ സംസാരിച്ചു.
പി വി ചന്ദ്രന്‍ സ്വാഗതവും കെ പ്രഭാകരന്‍ നന്ദിയും പറഞ്ഞു.












Leave a Reply