ഫിഫ വേൾഡ് കപ്പ് ആവേശത്തിൽ ബങ്കളത്ത് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

മടിക്കൈ: ബങ്കളം സഹൃദയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഫിഫ വേൾഡ് കപ്പ് 2026ന്റെ ഭാഗമായി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ബങ്കളം ടർഫ് കോർട്ടിൽ നടന്ന മത്സരം വനിതാ സീനിയർ ഇന്ത്യൻ ഫുട്ബോൾ താരം പി. മാളവിക ഉദ്ഘാടനം ചെയ്തു. കേരള പോലീസ് സ്റ്റേറ്റ് ഫുട്ബോൾ ടീമംഗം പ്രശാന്ത് മത്സരം നിയന്ത്രിച്ചു.വായനശാല സെക്രട്ടറി എ. വിധുബാല സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി.വി. തങ്കരാജ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി പ്രശാന്ത് നന്ദി രേഖപ്പെടുത്തി. കെ.വി. മധു, കെ.എം. വിനോദ്, അനിൽകുമാർ തെക്കൻ ബങ്കളം, വി.എം. അജയൻ, മിനി പ്രസാദ്, അഖിൽ രാജ് എന്നിവർ സംസാരിച്ചു.വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ ജ്വാല കാനത്തുംമൂല ജേതാക്കളായി. കൃഷ്ണപ്പിള്ള മുങ്ങത്ത് റണ്ണേഴ്സ് അപ്പായി.

Leave a Reply

Your email address will not be published. Required fields are marked *