ഓർമ്മ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വായനശാലയുടെ 10-ാം വാർഷിക ആഘോഷവും, എസ്എസ്എൽസി, പ്ലസ്ടു അനുമോദനവും സംഘടിപ്പിച്ചു.

രാജപുരം:ഓർമ്മ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ
വായനശാലയുടെ 10-ാം വാർഷിക ആഘോഷവും, എസ്എസ്എൽസി, പ്ലസ്ടു അനുമോദനവും സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി എൽ റോയി അധ്യക്ഷനായി. സിനിമ, നാടക നടൻ കൂക്കൾ രാഘവൻ മുഖ്യാതിഥിയായി. വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് പ്രസിഡൻ്റ് ജെയിൻ പി വർഗീസ് ഉപഹാര വിതരണം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡൻ്റ് എ കെ രാജേന്ദ്രൻ, വായനശാല പ്രസിഡൻ്റ് വി എ പുരുഷോത്തമൻ, വനിതാവേദി കൺവീനർ ഇ രാജി, കുടുംബശ്രീ സെക്രട്ടറി മഞ്ജുള രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വായനശാല ജോയിൻ്റ് സെക്രട്ടറി അഗസ്റ്റ്യൻ കെ മാത്യു സ്വാഗതവും, ഭരണസമിതി അംഗം അഭിജിത്ത് നളിനാക്ഷൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *