പതിനൊന്നാം സ്പോർട്സ് യോഗസന ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു.

കാഞ്ഞങ്ങാട് വച്ചു നടന്ന പതിനൊന്നാം സ്പോർട്സ് യോഗസന ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. ബളാംതോട് ഫിനിക്സ് എഡ്യൂക്കേഷൻ ഹബ്ബിൽ വച്ചു നടന്ന ചടങ്ങിൽ ഫിനിക്സ് എഡ്യൂക്കേഷൻ ഹബ് ഡയറക്ടർ അനിൽ മാസ്റ്റർ സ്വാഗതം ആശംസിച്ചു.ഫിനിക്സ് യോഗ ക്ലബ് സെക്രട്ടറി ശ്രീ സൂര്യ നാരായണ ഭട്ട് അധ്യക്ഷനായി.
പനത്തടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്
ശ്രീ രഘുനാഥ്‌ ഉത്ഘാടനം ചെയ്തു. ഫിനിക്സ് യോഗ ക്ലബ് ഇൻസ്‌ട്രക്ടർ ദീപ ടീച്ചർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. വാർഡ് മെമ്പർ അനില കുമാരി,ആയുർവേദ ആശുപത്രി പ്രതിനിധി ശ്രീ നാരായണൻ, ശാലിനി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കു ഫിനിക്സ് യോഗ ക്ലബ്ബിന്റെ മൊമെന്റോ സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *