പാണത്തൂർ – പൊതുജനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളും, കേസുകളും സൗഹാർദപരമായി പരിഹരിക്കുവാൻ ലീഗൽ സർവീസസ് അതോറിറ്റി ആക്ട് പ്രകാരം സ്ഥാപിതമായ സ്ഥിരം ലോക് അദാലത്തിൻ്റെ ഭാഗമായി ജില്ലാലീഗൽ സർവീസ് അതോറിറ്റിയുടെയും ഹോസ്ദുർഗ്ഗ് താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുടേയും നേതൃത്വത്തിൽ ജനപ്രതിനിധികൾക്കും , പൊതുജനങ്ങൾക്കുമായി പനത്തടി ഗ്രാമപഞ്ചായത്തിൽ വച്ച് നിയമ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
ക്ലാസ്സ് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എം പ പത്മകുമാരി അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിങ്ങ് കമ്മറ്റി അധ്യക്ഷൻമാരായ കെ.ജെ ജയിംസ്, സുപ്രിയ അജിത്, രതീഷ് കെ.ബി, ഭരണസമിതി അംഗങ്ങളായ എം ഷിബു, കെ.സി മോഹൻദാസ്, കെ.കെ വേണുഗോപാൽ, എം ബാലകൃഷ്ണൻ, റീന തോമസ്, പ്രസീതാറാണി, ഭവ്യ ജയരാജ്, ഐസി ഐസക്, അനിത കുമാരി, രാധിക കെ, ബിജിമോൾ എന്നിവർ സംസാരിച്ചു .കാസറഗോഡ് സആദിയ ലോ കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസർ അഡ്വ: റിസ്വാന എൻ.എം ക്ലാസ്സെടുത്തു.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും, ഹോസ്ദുർഗ്ഗ് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പനത്തടി ഗ്രാമപഞ്ചായത്തിൽ വച്ച് നിയമ ബോധവൽക്കരണ ക്ലാസ് നടത്തി.












Leave a Reply