ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആദ്യ എസ്എസ്എൽസി ബാച്ചിനെയും ആദ്യകാല അധ്യാപകരെയും ആദരിക്കലും വിജയോത്സവവും നടത്തി.

 

ബന്തടുക്ക: ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആദ്യ എസ്എസ്എൽസി ബാച്ചിനെയും ആദ്യകാല അധ്യാപകരെയും ആദരിക്കലും വിജയോത്സവവും നടത്തി. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കെ.നീലകണ്ഠൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്ലാറ്റിനം ജൂബിലി ചെയർപഴ്സൻ കെ.ശോഭനകുമാരി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.കെ സോയ, കുറ്റിക്കോൽ പഞ്ചായത്ത്‌ അംഗം കെ.ശോഭന ബാലചന്ദ്രൻ, ജോസ് പാറത്തട്ടേൽ, മഹേഷ് ഗോപാൽ, സൗമ്യ മോഹനൻ, സന്തോഷ് അരുമന, പ്ലാറ്റിനം ജൂബിലി വർക്കിംഗ്‌ കമ്മിറ്റി ചെയർമാൻ പി.വി.സുരേഷ്, പ്രിൻസിപ്പൽ കെ.പി.രേഖ ദാസ്, സ്റ്റാഫ്‌ സെക്രട്ടറി കെ.ജ്യോതിലക്ഷ്മി, വൈസ് ചെയർമാന്മാരായ കെ.ബലരാമൻ നമ്പ്യാർ, കെ.എൻ.രാജൻ, പവിത്രൻ സി.നായർ, എസ്എംസി ചെയർമാൻ എം.പി.ശ്രീജിത്ത്‌, സ്കൂൾ ഹെഡ്മാസ്റ്റർ എം.എൻ.രാഘവ, രാധാകൃഷ്ണൻ നമ്പ്യാർ, സുഭാഷ് വനശ്രീ, കൃഷ്ണൻ മേലത്ത്, പി.എൻ.സുബ്രഹ്മണ്യഭട്ട്, മോനപ്പ ഗൗഡ, കെ.എൻ.മണിയപ്പൻ, രസ്യാ ലക്ഷ്മി, കെ.എ.ജോൺ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *