നീലേശ്വരം: പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചായ്യോത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ സാൻവിയ ഉണ്ണികൃഷ്ണൻ (17) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെയാണ് വീട്ടിലെ ഒന്നാം നിലയിലെ മുറിയിൽ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ സാൻവിയയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാവിലെ എട്ട് മണിക്ക് ശേഷമാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ചായ്യോം ബസാർ സ്വദേശിയായ ഉണ്ണികൃഷ്ണന്റെ മകളാണ് സാൻവിയ.
സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.












Leave a Reply