പറശ്ശിനിക്കടവ് ക്ഷേത്രദർശനത്തിനിടെ രാവണീശ്വരം സ്വദേശിനിയുടെ അഞ്ചര പവൻ താലിമാല മോഷണം പോയി.

തളിപ്പറമ്പ്: പറശ്ശിനിക്കടവ്ക്ഷേത്രത്തിൽദർശനത്തിനെത്തിയ വീട്ടമ്മയുടെ അഞ്ചര പവൻ സ്വർണ താലിമാല അജ്ഞാതൻ പിടിച്ചുപറിച്ചതായി പരാതി. കാഞ്ഞങ്ങാട് രാവണീശ്വരംസ്വദേശിനിയായ വീട്ടമ്മയുടെ താലിമാലയാണ് കവർന്നത്.

ഈ മാസം 21-ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ഏകദേശം ആറു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ താലിമാലയാണ് മോഷ്ടാവ്തട്ടിയെടുത്തതെന്നാണ് പരാതി.

വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത്അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾപരിശോധിച്ചുവരികയാണ്. പ്രതിയെ തിരിച്ചറിയാനും പിടികൂടാനുമുള്ള നടപടികൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *