പൾസ് പോളിയോ പ്രതിരോധ പരിപാടിക്ക് പനത്തടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ തുടക്കമായി .

 

പനത്തടി: രാജ്യവ്യാപകമായി നടപ്പാക്കുന്ന പൾസ് പോളിയോ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 28 ഞായറാഴ്ച പനത്തടി പഞ്ചായത്തിലെ വിവിധ വാർഡുകളിലും സബ്ബ് സെന്ററുകളിലും അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്കുള്ള തുള്ളിമരുന്ന് വിതരണം വിജയകരമായി നടന്നു.

കുണ്ടുപ്പള്ളി സബ്ബ് സെന്റർ
കുണ്ടുപ്പള്ളി സബ്ബ് സെന്ററിൽ വെച്ച് നടന്ന പ്രതിരോധ പരിപാടി വാർഡ് മെമ്പർ ജെയിംസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രാഘവേട്ടന്റെ ചെറുമകൾക്ക് ആദ്യ തുള്ളിമരുന്ന് നൽകിയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. എം.എൽ.എസ്.പി സീനിയർ ഹണി, ആശാവർക്കർ മാധവി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പെരുതടി അങ്കണവാടി
പെരുതടി അങ്കണവാടിയിൽ നടന്ന പൾസ് പോളിയോ പ്രതിരോധ പരിപാടിയുടെ ഉദ്ഘാടനം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബി രതീഷ് നിർവ്വഹിച്ചു. പെരുതടിയിലെ കുട്ടി മാഹാദേവിന് ആദ്യ തുള്ളിമരുന്ന് നൽകിയാണ് പരിപാടിക്ക് തുടക്കമിട്ടത്. അങ്കണവാടി വർക്കർ പി. നിർമ്മല, ആശാവർക്കർ പി.സി സരോജിനി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സ്വരാജ് ക്ലബ്ബ് (മൂന്നാം വാർഡ്)
മൂന്നാം വാർഡിലെ സ്വരാജ് ക്ലബ്ബിൽ വെച്ച് നടന്ന പോളിയോ പ്രതിരോധ ക്യാമ്പ് വാർഡ് മെമ്പർ കെ.കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വാർഡിലെ അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് ക്യാമ്പിൽ വെച്ച് തുള്ളിമരുന്ന് നൽകി. ജെ.പി.എച്ച്.എൻ സോമി ബേബി, ആശാവർക്കർ വിലാസിനി എന്നിവർ പരിപാടികൾക്ക് ആവശ്യമായ നേതൃത്വം നൽകി.
മേഖലയിലെ അഞ്ച് വയസ്സിൽ താഴെയുള്ള ഭൂരിഭാഗം കുട്ടികൾക്കും വിവിധ കേന്ദ്രങ്ങളിലായി പ്രതിരോധ മരുന്ന് ലഭ്യമാക്കാൻ ഈ ക്യാമ്പുകളിലൂടെ സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *