പനത്തടിയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ 28 കേന്ദ്രങ്ങളിൽ തുള്ളിമരുന്ന് വിതരണം ചെയ്യും

പനത്തടി: പനത്തടി ഗ്രാമപഞ്ചായത്തിൻ്റെയും പാണത്തൂർ കുടുംബാരോഗ്യം കേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാളെ (ജൂൺ 28) ഞായറാഴ്ച പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിക്കുന്നു. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് തുള്ളിമരുന്ന് വിതരണം നടക്കുക.
പനത്തടി പഞ്ചായത്തിലെ 5 വയസ്സ് വരെയുള്ള മുഴുവൻ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകും. അയൽരാജ്യങ്ങളിൽ ഇപ്പോഴും പോളിയോ രോഗബാധ നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തേണ്ടതിൻ്റെ ആവശ്യകത അധികൃതർ ഓർമ്മിപ്പിച്ചു. “പോളിയോ വിമുക്ത ലോകം” എന്ന ലക്ഷ്യപ്രാപ്തിക്കായി എല്ലാവരും സജീവമായി സഹകരിക്കണമെന്ന് പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും പാണത്തൂർ FHC മെഡിക്കൽ ഓഫീസറും അഭ്യർത്ഥിച്ചു.
തുള്ളിമരുന്ന് വിതരണത്തിനായി പഞ്ചായത്തിലുടനീളം 28 കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

തുള്ളിമരുന്ന് വിതരണ കേന്ദ്രങ്ങൾ:

1. പാണത്തൂർ FHC
2. പാണത്തൂർ ജി. എച്ച്. എസ്
3. ബളാന്തോട് ജി. എച്ച്. എസ്. എസ്
4. പനത്തടി ഹെൽത്ത് സെൻ്റർ
5. പ്രാന്തർക്കാവ് അങ്കണവാടി
6. ചെറുപനത്തടി അങ്കണവാടി
7. കടമല അങ്കണവാടി (മൊബൈൽ ബൂത്ത്)
8. പെരുതടി ഇരക്കുംകല്ല് അങ്കണവാടി
9. പെരുതടി അങ്കണവാടി
10. പന്തിക്കാൽ മൊബൈൽ ബൂത്ത്
11. കാപ്പിത്തോട്ടം അങ്കണവാടി
12. ബളാന്തോട് സഹൃദയ ക്ലബ്
13. ചാമുണ്ഡിക്കുന്ന് അങ്കണവാടി
14. വെള്ളക്കല്ല് അങ്കണവാടി
15. ഓട്ടമല അങ്കണവാടി
16. തുമ്പോടി മൊബൈൽ ബൂത്ത്
17. മൂന്തൻ്റെമൂല സ്വരാജ് ക്ലബ്
18. പുലിക്കടവ് ക്ലബ്
19. മാനടുക്കം ഹെൽത്ത് സെൻ്റർ
20. ബിമ്പുങ്കാൽ അങ്കണവാടി
21. പുത്തൂരുടുക്കം ടി.വി സെൻ്റർ
22. കുണ്ടുപ്പള്ളി ഹെൽത്ത് സെൻ്റർ
23. പാറക്കടവ് അങ്കണവാടി
24. നെല്ലിക്കുന്ന് അങ്കണവാടി
25. പാണത്തൂർ ബസ് സ്റ്റാൻഡ്
26. പരിയാരം അങ്കണവാടി
27. കല്ലപ്പള്ളി അങ്കണവാടി
28. കമ്മാടി അങ്കണവാടി (മൊബൈൽ ബൂത്ത്)

5 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന് നിർബന്ധമായും നൽകി പോളിയോയെ നമുക്ക് ഒരുമിച്ച് തോൽപ്പിക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *