നീലേശ്വരം: കോട്ടപ്പുറം വൈകുണ്ഠേശ്വര ക്ഷേത്രത്തിലെ കവർച്ചക്കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. പത്തനംതിട്ട സ്വദേശിയായ വിഷ്ണു (32)വിനെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
വാളയാറിൽ നിന്നാണ് പ്രതിയെ ഇന്ന് പൊലീസ് പിടികൂടിയത്. തുടർന്ന് നീലേശ്വരത്ത് എത്തിച്ച് വിശദമായ ചോദ്യംചെയ്യൽ നടത്തി.
ഒരു മാസം മുൻപാണ് കോട്ടപ്പുറം വൈകുണ്ഠേശ്വര ക്ഷേത്രത്തിൽ വൻ കവർച്ച നടന്നത്. ക്ഷേത്രത്തിലെ 11 പൂട്ടുകൾ തകർത്ത് അകത്ത് കടന്ന് നിരവധി ഭണ്ഡാരങ്ങൾ കവർന്നിരുന്നു. സംഭവത്തിന് പിന്നാലെ ശാസ്ത്രീയവും രഹസ്യവുമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിക്കെതിരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
നീലേശ്വരം സബ് ഇൻസ്പെക്ടർ കെ. അജിതയുടെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാരായ എൻ. എം. രമേശൻ, സുഗുണൻ, ശ്രീജിത്ത്, രമേശൻ, ഗിരീഷ് കുമാർ പള്ളിക്കൈ, മഹേഷ് കാങ്കോൽ, അജിത്ത് പള്ളിക്കര, സ്ക്വാഡ് അംഗങ്ങളായ നിഗേഷ്, ദിനേശ്, നിഗിൽ എന്നിവർ പങ്കെടുത്തു. സംഘമാണ് അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടിയത്.












Leave a Reply