വീട്ടിൽ നിന്നുമിറങ്ങിയ 14 വയസ്സുകാരനെ കാണാതായതായി പരാതി

കാഞ്ഞങ്ങാട്:
വീട്ടിൽ നിന്നുമിറങ്ങിയ 14 വയസ്സുകാരനെ കാണാതായതായി പരാതി. ബല്ല പൈരടുക്കത്തെ സുജിത്തിന്റെ മകൻ സ്വാസ്ഥിക്കിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കും, ഏഴരയ്ക്കുമിടയിൽ കാണാതാവുകയായിരുന്നു എന്നാണ് പിതാവ് നൽകിയ പരാതിയിൽ പറയുന്നത്. ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *