കാസർകോട്: പടന്നയിൽ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രകോപനപരമായ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. ‘പടന്ന നാട്’ എന്ന ഗ്രൂപ്പിൽ അന്തരിച്ച പ്രമുഖ മുസ്ലിം ലീഗ് നേതാവിനെ ആർ.എസ്.എസ് പ്രവർത്തകനായി ചിത്രീകരിക്കുന്ന തരത്തിൽ എഡിറ്റ് ചെയ്‌ത ഫോട്ടോ പ്രചരിപ്പിച്ചതിനാണ് നടപടി. സംഭവത്തിൽ സി.പി.എം അനുഭാവിയായ എം.വി.സി. മുഹമ്മദ് കുഞ്ഞി, വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ബി.എസ്. ശരീഫ് എന്നിവർക്കെതിരെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
പടന്ന പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.പി. അബ്‌ദുൽ മുത്തലിബ് നൽകിയ പരാതിയിലാണ് കേസ്.ഏപ്രിൽ 27-ന് രാത്രി 11.55-ഓടെയാണ് വിവാദ പോസ്റ്റ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടത്. പരാതിയെ തുടർന്ന് ഏപ്രിൽ 28-ന് ഉച്ചയോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ഭാരതീയ ന്യായസംഹിത 192-ാം വകുപ്പ് (ലഹളയുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രകോപനം), കേരള പോലീസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റാരോപിതർക്കെതിരെ കേസെടുത്തത്. ചന്തേര പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പി. ലീന ആണ് കേസ് അന്വേഷിക്കുന്നത്. സൈബർ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.












Leave a Reply