പണത്തൂർ – പാണത്തൂർ ഗവൺമെൻറ് ഹൈസ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ് ക്രിസ്മസ് വെക്കേഷൻ ക്യാമ്പ് “സമത” ആരംഭിച്ചു. ക്യാമ്പ് പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വിനോദ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക അംബിക, വാർഡ് മെമ്പർ റീന തോമസ്, രാജപുരം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ അസീസ് എൻ.പി, മോൻസി പി വർഗീസ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ബിന്ദു പി, രമേശ് എൻ, എസ്.എം.സി ചെയർമാൻ എം.കെ സുരേഷ്, പി.ടി.എ വൈസ് പ്രസിഡണ്ട് നാഗേഷ് പി.വി, സ്റ്റാഫ് സെക്രട്ടറി സുമതി പി.കെ, എം.പി.ടി.എ പ്രസിഡൻ പുഷ്പ ഗണേശൻ, എസ്.പി.സി പി ഓ പത്മപ്രിയ ജോസ് എന്നിവ സംസാരിച്ചു.മൂന്നുദിവസമായി നടക്കുന്ന ക്യാമ്പ് ഞായറാഴ്ച സമാപിക്കും ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ് എടുക്കും.
പാണത്തൂർ ഗവൺമെൻറ് വെൽഫെയർ ഹൈസ്കൂളിൽ എസ്.പി.സി ക്രിസ്മസ് വെക്കേഷൻ ക്യാമ്പ് ആരംഭിച്ചു.











Leave a Reply