പിഎം ശ്രീയിൽ പുതിയ വിവാദം; കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോണ്‍ ബ്രിട്ടാസെന്ന് ധർമ്മേന്ദ്ര പ്രധാൻ

ന്യൂഡല്‍ഹി: പി എം ശ്രീയില്‍ പുതിയ വിവാദം. പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാത്തിനുമിടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്തെത്തിയതോടെയാണ് വീണ്ടും വിവാദമായിരിക്കുന്നത്. രാജ്യസഭയിലായിരുന്നു കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍. ഇതില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എംപിയും രംഗത്തെത്തി.

പിഎം ശ്രീ വിഷയം രാജ്യസഭയില്‍ ചര്‍ച്ചയായതോടെയായിരുന്നു പ്രതികരിച്ച് ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്തെത്തിയത്. പിഎം ശ്രീയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ പാലമായത് ബ്രിട്ടാസാണെന്നും അതില്‍ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. സര്‍വ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് പിഎം ശ്രീയില്‍ ഒപ്പിടുന്ന കാര്യത്തില്‍ സമ്മതമറിയിച്ചിരുന്നു. ഇതിന് ശേഷം എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് അറിയില്ല. സംസ്ഥാന സര്‍ക്കാരിലെ ആഭ്യന്തര തര്‍ക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാക്കുന്നത്. ആശയക്കുഴപ്പമുണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരാണെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ കുറപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *