പണാംകോട് ശ്രീ മുണ്ട്യക്കാല്‍ ചാമുണ്ഡിയമ്മ ഗുളികന്‍,പൊറോന്തി ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവം നടത്തി.


പണാംകോട് ശ്രീ മുണ്ട്യക്കാല്‍ ചാമുണ്ഡിയമ്മ ഗുളികന്‍,പൊറോന്തി ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവം നടത്തി. തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തി ഭക്തരെ അനുഗ്രഹിച്ചു.
ഇന്ന് തുലാം പത്ത്, വടക്കെ മലബാറില്‍ ഇനി തെയ്യക്കാലം. ഇടവപ്പാതിയോടെ നടയടച്ചാണ് തുലാം പത്തെന്ന പത്താമുദയം പതിവായി പിറക്കുക. ഇക്കുറി കനത്ത മഴയുടെ അകമ്പടിയോടെയാണ് വടക്കെ മലബാര്‍ തുലാം പത്തിനെ വരവേറ്റത്.

ഇന്ന് മുതല്‍ വടക്കെ മലബാറില്‍ തെയ്യക്കാവുകള്‍ സജീവമാകും.ഓരോ കളിയാട്ടവും ഒരു ഉത്സവം എന്നതില്‍ ഉപരി ഒരു ഒത്തുചേരല്‍ കൂടിയാണ്. മുതിര്‍ന്ന തലമുറ മുതല്‍ പിഞ്ചുകുട്ടികള്‍ വരെ ഒന്നിച്ചു കൂടിയിട്ടുള്ള ഭക്ഷണം പാകം ചെയ്യല്‍, പൊട്ടന്‍ തെയ്യത്തിന്റെ മേലേരി ചാടല്‍ വിഷ്ണുമൂര്‍ത്തിക്കുള്ള ഗോവിന്ദ വിളി. വിണ്ണിലെ ദൈവങ്ങള്‍ മണ്ണിലേക്കിറങ്ങുന്ന പുണ്യ മുഹൂര്‍ത്തങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.

അള്ളടസ്വരൂപം മുതല്‍ വടക്കിന്റെ തട്ടകമാകെ വ്യാപിച്ചു കിടക്കുന്ന മന്ത്രമൂര്‍ത്തികളുടെയും ഉഗ്രസ്വരൂപിണികളുടെയും ഉറഞ്ഞാട്ടത്തിനുള്ള കാലത്തിനും തുടക്കമാകുന്നു.ഇന്ന് തുലാം പത്ത് ണാംകോട് ശ്രീ മുണ്ട്യക്കാല്‍ ചാമുണ്ഡിയമ്മ ഗുളികന്‍,പൊറോന്തി ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവം നടത്തി. തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തി ഭക്തരെ അനുഗ്രഹിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *